ലാഹോര്‍: രാജ്യത്തിന്റെ വിധി മാറ്റിയെഴുതാന്‍ തന്റെയൊപ്പം നില്‍ക്കണമെന്ന് അഭ്യർത്ഥിച്ച് പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ മകൾ മറിയം പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് അദ്ദേഹം അനുയായികളോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നെക്കൊണ്ട് കഴിയുന്നത് ഞാന്‍ ചെയ്തു. പത്തുവര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടകാര്യം എനിക്കറിയാം. ജയിലിലേക്ക് പോകേണ്ടിവരും. എന്നാൽ ജനങ്ങള്‍ക്കുവേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്ന് മനസിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Read Also: മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പാക് തീവ്രവാദികളുടെ പങ്ക് വെളിപ്പെടുത്തി നവാസ് ഷെരീഫ്
അഴിമതിക്കേസില്‍ നവാസ് ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ടുവര്‍ഷവും തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ അടുത്തുനിന്നാണ് നവാസ് ഷെരീഫും മറിയവും പാകിസ്ഥാനിലേക്ക് മടങ്ങിവരുന്നത്.
Post Your Comments