ടംപെരെ: ഫിൻലന്റിൽ നടക്കുന്ന ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്പ്രിന്റ് താരം ഹിമാ ദാസിന് സ്വര്‍ണം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം യൂത്ത് മീറ്റ് ട്രാക്ക് ഇനത്തില്‍ സ്വര്‍ണം നേടുന്നത്. പെണ്‍കുട്ടികളുടെ 400 മീറ്റർ ഫൈനലില്‍ 51.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഹിമ ചരിത്രം കുറിച്ചത്.
അതേസമയം ആണ്‍കുട്ടികളുടെ ലോങ്ജംപ് ഫൈനലില്‍ എത്തിയ മലയാളി താരം എം. ശ്രീശങ്കര്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Post Your Comments