ഇസ്ലാമാബാദ്: മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ ഖൈബർ പക്തൂൻഖാവ പ്രവിശ്യയിൽ വെള്ളിയാഴ്ച മുൻ മുഖ്യമന്ത്രി അക്രം ഖാൻ ദുറാണിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ബോംബാക്രമണം. 32 പേർക്ക് പരിക്കേറ്റു. ഇവരെ ബാനു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കൻ വസിറിസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ദുറാണി മടങ്ങി വരുന്നതിനിടെ മോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തെ അപലപിച്ച് കൊണ്ട് കാവൽ മുഖ്യമന്ത്രി ദോസ്ത് മുഹമ്മദ് ഖാൻ രംഗത്തെത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. ജൂലൈ 25ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ എൻഎ-35 മണ്ഡലത്തിൽനിന്നാണ് ദുറാണി മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയശേഷം പ്രവിശ്യയിലുണ്ടാകുന്ന മൂന്നാമത്തെ വലിയ ആക്രമണമാണ് ഇത്. കഴിഞ്ഞ ദിവസം അവാമി നാഷനൽ പാർട്ടിയുടെ തെരഞ്ഞെടുപ്പു റാലിക്കു നേരെ നടന്ന താലിബാൻ ചാവേർ ആക്രമണത്തിൽ മുതിർന്ന നേതാവും പികെ–78 മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന ഹാറൂൺ ബിലോർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടിരുന്നു.
Also read : ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം
Post Your Comments