Latest NewsKerala

കായംകുളത്ത് എസ്ബിഐയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം

കായംകുളം: കായംകുളത്ത് എസ്ബിഐയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. ഓച്ചിറയിലെ പ്രീമിയര്‍ ജങ്ഷന് സമീപമുള്ള എ.ടി.എം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് എസ്.ബി.ഐ അധികൃതര്‍ അറിയിച്ചു. കായംകുളം സി.ഐ കെ.സദന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെ ബാങ്ക് അധികൃതര്‍ എ.ടി.എമ്മില്‍ വിശദമായി പരിശോധന നടത്തി.

Also Read : എ.ടി.എമ്മില്‍ സ്കിമ്മറും കാമറയും ഘടിപ്പിച്ച്‌ തട്ടിയെടുത്തത് ലക്ഷങ്ങള്‍ : സംഘത്തലവന്മാരെ കണ്ട് പോലീസ് ഞെട്ടി

ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ മെഷീനില്‍ പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് മോഷണശ്രമം ആദ്യം അറിഞ്ഞത്. ഇവര്‍ ഓച്ചിറ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് പരിശോധനയില്‍ മോഷണശ്രമമാണെന്ന് സ്ഥിരീകരിച്ചു. സംഭവം ആലപ്പുഴ ജില്ലയിലായതിനാല്‍ കേസ് കായംകുളം പോലീസിന് കൈമാറി. എ.ടി.എമ്മിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങിയതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button