ഹൈദരാബാദ്: സ്റ്റീല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നു. വിഷവാതകം ശ്വസിച്ച് ഫാക്ടറിയിലെ ആറ് ജീവനക്കാര്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ അനന്ദപുരം ജില്ലയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലാണ് വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ മരിച്ചത്. സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലെ അറ്റകുറ്റപണികള്‍ക്ക് ശേഷം പരിശോധന നടത്തവേയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ എസ്.പി ജി അശോക് കുമാര്‍ പറഞ്ഞു.
Read also : പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന ഇടപാടുകാര്‍ രാഷ്ട്രീയക്കാരും ബിസിനസ്സുകാരും :
മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നാണ് അത്യാഹിതമുണ്ടായത്. രണ്ടു പേര്‍ സംഭവ സ്ഥലത്തും ശേഷിക്കുന്നവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. കുറച്ചുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Post Your Comments