റിയാദ് : മലിനജല ടാങ്ക് വൃത്തിയാക്കാനിറങ്ങവേ വിഷവാതകം ശ്വസിച്ച്, പ്രവാസികളുൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ റിയാദിലെ മൻഫുഅ ഡിസ്ട്രിക്റ്റിലുണ്ടായ അപകടത്തിൽ രണ്ട് സൗദി പൗരന്മാരും രണ്ട് യമനികളും ഈജിപ്തുകാരനുമാണ് മരിച്ചത്.
കെട്ടിടത്തിലെ മലിനജല ടാങ്കിൻറെ മാൻഹോള്‍ ഹൈഡ്രോഫ്‌ളൂറിക് ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനായി ഇറങ്ങിയ ഈജിപ്തുകാരന് ശ്വാസതടസം നേരിട്ടു. ഇയാളെ രക്ഷിക്കുന്നതിനായി ടാങ്കില്‍ ഇറങ്ങിയ യമനിയും ശ്വാസംമുട്ടി കുഴഞ്ഞുവീണു. പിന്നാലെ ഇരുവരെയും രക്ഷിക്കുന്നതിന് ശ്രമിച്ച മറ്റൊരു യമനിയും ടാങ്കില്‍ കുടുങ്ങി. അപകടസമയത്ത് ഇതിലൂടെ കടന്നുപോയ സൗദി പൗരന്‍ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുകയും ടാങ്കില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു.
Also read : കോവിഡിനെ ഇല്ലാതെയാക്കാന്‍ അണുനാശിനി കുത്തിവച്ചാല്‍ മതി, തെളിവുമായി ട്രംപ്
സ്ഥലത്തെത്തിയ സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥരില്‍ ഒരാളും ടാങ്കിനകത്ത് ശ്വാസംമുട്ടി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.പിന്നീട് സിവില്‍ ഡിഫൻസ് അധികൃതര്‍ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments