മനാമ: പ്രവാസി മലയാളി ഉള്‍പ്പെടെ രണ്ടുപേർ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്റൈനിലെ റിഫയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കാസര്‍കോട് സ്വദേശി മഹ്‍മൂദ് യൂസുഫാണ് മരിച്ച മലയാളി.
മഹ്‍മൂദ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് തൊഴിലുടമ ഫയര്‍ഫോഴ്‍സിനെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി വീട് തുറന്നപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തണുപ്പ് അകറ്റാന്‍ ഇവര്‍ മുറിയില്‍ തീ കത്തിച്ചിരുന്നുവെന്നും അതില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് മുറിയ്ക്കുള്ളില്‍ തങ്ങിനിന്നത് ശ്വസിച്ചാണ് മരണപ്പെട്ടതെന്നും പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments