Latest NewsNewsInternational

പച്ചക്കറി കണ്ടെയ്നര്‍ തുറക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 4പേർക്ക് ദാരുണാന്ത്യം :പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇസ്ലാമാബാദ് : പച്ചക്കറി കണ്ടെയ്നര്‍ തുറക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 4പേർക്ക് ദാരുണാന്ത്യം :പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്ഥാനിൽ കറാച്ചിയിലെ തുറമുഖ നഗരമായ കെമാരി മേഖലയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ചരക്കുകപ്പലില്‍നിന്നിറക്കിയ പച്ചക്കറി കണ്ടെയ്നര്‍ ജാക്ക്സണ്‍ മാര്‍ക്കറ്റില്‍നിന്നുള്ള തൊഴിലാളികള്‍ തുറക്കുന്നതിനിടെ പുറത്തുവന്ന വിഷവാതകം ശ്വസിച്ചതാണ് അപകടകാരണം.

Also read : ബിസിനസ് ആവശ്യങ്ങള്‍ക്കായി താന്‍ പോകുമ്പോൾ മറ്റുള്ളവരുമായി അവിഹിതബന്ധം; ഭാര്യയുടെ സ്വകാര്യഭാഗത്ത് സൂപ്പർ ഗ്ലൂ തേച്ച് ഭർത്താവ്

കണ്ടെയ്നര്‍ തുറന്നപ്പോള്‍ പുക ക പുറത്തുവരികയും അത് ശ്വസിച്ച ആളുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായും ചരക്കുകപ്പലിനെ കുറിച്ചുള്ള വിവരങ്ങള്‍ തുറമുഖ അധികൃതരോടും പാക്കിസ്ഥാന്‍ നാവികസേനയോടും ചോദിച്ചിട്ടുണ്ടെന്നും ഡി.ഐ.ജി. ഷാര്‍ജില്‍ ഖരാല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button