ന്യൂഡല്‍ഹി:പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്.
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫെയിം പദ്ധതി വഴി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി നല്‍കുന്നതിനുള്ള ധനസമാഹരണത്തിനാണ് ഈ നീക്കമെന്നും പറയുന്നു. പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2015ലാണ് കേന്ദ്രസര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം ഇന്ത്യ) പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിക്കായി 2023 വരെ 9381 കോടി രൂപ കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്ക് ചുമത്തുന്ന അധിക നികുതിയിലൂടെയായിരിക്കും ഈ തുക കണ്ടെത്തുക.
Post Your Comments