തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളിൽ സര്‍ക്കാര്‍ ഇടപെടില്ലെന്ന‌് സിനിമ-സാംസ‌്കാരിക മന്ത്രി എ.കെ. ബാലന്‍. താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റു കൂടിയായ നടന്‍ മോഹന്‍ലാലുമായി ഇന്നലെ രാത്രി നടന്ന ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു മന്ത്രി.
സംഘടനയിലെ ചില തീരുമാനങ്ങള്‍ക്കെതിരെ പൊതുജനവികാരം ഉണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിക്കാന്‍ ഭാരവാഹികള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഏകപക്ഷീയ തീരുമാനമുണ്ടാകില്ലെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ‌്ത‌് തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ ഉറപ്പു നൽകിയതായും അദ്ദേഹത്തിന്റെ വിദേശയാത്ര കഴിഞ്ഞ‌് ചർച്ചയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിലീപുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്തില്ലെന്നും മന്ത്രി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ‌്ച രാത്രിയോടെ മന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെത്തിയാണ‌് മോഹന്‍ലാല്‍ ചര്‍ച്ച നടത്തിയത്.
Read also:ജസ്‌നയെ വിമാനത്താവളം ഉൾപ്പെടെ മൂന്നിടങ്ങളിൽ കണ്ടതായി സാക്ഷി മൊഴി
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ രാജിവച്ച നടപടി വന്‍ വിവാദമായിരുന്നു. കൂടാതെ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനവും കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്
Post Your Comments