ലക്നോ: ഉന്നാവോയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ പ്രതിയാക്കി ലക്നോ സ്പെഷല്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് സപ്ന ത്രിപാഠി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. കേസില്‍ അഞ്ചു പേരാണ് പ്രതികള്‍. അഞ്ചുപേരും ഇപ്പോള്‍ ലക്നോ ജില്ലാ ജയിലിലാണുള്ളത്. സെംഗാറിന്റെ സഹോദരനെതിരേ ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കുറ്റമാണ് ചുമത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ് സംഭവം. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ശശി സിംഗ് എംഎല്‍എയുടെ വീട്ടിലെത്തിച്ചെന്നും ഇവിടെവച്ച് എംഎല്‍എ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ശേഷം ഓടിക്കൊണ്ടിരുന്ന കാറില്‍ മൂന്നു പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
Post Your Comments