ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ സിക്ക് പോലീസ് ഓഫീസറെ മര്‍ദിച്ച് അവശനാക്കി വീട്ടില്‍നിന്നു പുറത്താക്കി. സര്‍ക്കാരുമായുള്ള വസ്തു തര്‍ക്കത്തിനൊടുവില്‍ ലാഹോറിലെ വീട്ടില്‍നിന്നു തന്നെയും ഭാര്യയെയും കുട്ടികളെയും ബലമായി ഇറക്കിവിടുകയായിരുന്നെന്ന് ഗുലാബ് സിംഗ് ഷഹീന് ആരോപിക്കുന്നു. പത്തു മിനിറ്റുകൂടി വീട്ടില്തുടരാന് ഗുലാബ് അധികൃതരോട് അപേക്ഷിക്കുന്നതു വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
1947 മുതല്‍ ഗുലാബിന്റെ കുടുംബം ഈ വീട്ടിലാണു താമസിക്കുന്നത്. ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ്(ഇടിപിബി) ആണ് തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും തന്റെ ടര്ബന് അഴിച്ചുമാറ്റി മുടി അഴിച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്നും ഗുലാബ് വീഡിയോയില്‍ ആരോപിച്ചു. സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ പോഷകസംഘടനയാണ് ഇടിപിബിയെന്നു ഡെയ്ലി പാക്കിസ്ഥാന് റിപ്പോര്‍ട്ട് ചെയ്യുന്നു.
2011-ല്‍ ഗുരുദ്വാരയുടെ വസ്തു അനധികൃതമായി വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് ഗുലാബ് സിംഗ് സൈയദ് ആസിഫ് അക്തര്‍ എന്നയാള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇടിപിബിയുടെ ചെയര്‍മാനായിരുന്ന ഹാഷ്മി വസ്തു വില്‍പ്പനയില്‍ കുറ്റക്കാരനെന്നു കോടതി വിധിച്ചു. ഇതിനു തൊട്ടുപിന്നാലെ ഗുലാബ് സിംഗും ഭൂമി കൈയേറിയെന്ന ആരോപണവുമായി ഇടിപിബി രംഗത്തെത്തിയത്.
#WATCH: In a fresh video,#Pakistan’s first #Sikh police officer Gulab Singh who was forcibly evicted from his house in Lahore’s Dera Chahal, says ‘Even in 1947 we Sikhs did not leave Pakistan but now we are being forced to do so’ pic.twitter.com/YwqSALUSvG
— ANI (@ANI) July 11, 2018
Post Your Comments