ദുബായ് : ഫ്ളൈ ദുബായിയുടെ ഫ്ളൈറ്റുകള്‍ ഇനി മുതല്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍-3 ല്‍ നിന്ന പുറപ്പെടും. 10 സ്ഥലങ്ങളിലേയ്ക്കുള്ള ഫ്ളൈറ്റുകളാണ് ഇവിടെ നിന്നും പുറപ്പെടുന്നത്.
മറ്റു സര്‍വീസുകള്‍ പതിവുപോലെ ടെര്‍മിനല്‍ 2 ല്‍ നിന്നു തന്നെയാണ് പുറപ്പെടുക. എമിറേറ്റ്സും ഫ്ളൈ ദുബായിയും തമ്മില്‍ കൈകോര്‍ക്കുമെന്നും യാത്രക്കാര്‍ക്ക് യാത്രാ സൗകര്യത്തിനായി ഇതില്‍ ഏതിനേയും തെരഞ്ഞെടുക്കാമെന്ന് ഫ്ളൈ ദുബായ് ചെയര്മാന് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും പറഞ്ഞു.
2018 ഡിസംബര്‍ 2 മുതല്‍ ബെല്‍ഗ്രേഡ്, ബുച്ചാറസ്റ്റ്, കാറ്റണിയ, പ്രേഗ്, ഹെല്‍സിങ്ക്, സലാല തുടങ്ങി സ്ഥലങ്ങളിലേയ്ക്കുള്ള ഫ്ളൈറ്റുകള്‍ ദുബായ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍-3ല്‍ നിന്നു തന്നെയായിരിക്കും പുറപ്പെടുക.
Read Also : പ്രശസ്ത സംവിധായകൻ അന്തരിച്ചു
എമിറേറ്റസും ഫ്ളൈ ദുബായിയും തമ്മിലുള്ള ബന്ധം ഇതുവഴി മെച്ചപ്പെടുത്താനാകുമെന്ന് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും പറഞ്ഞു.
Post Your Comments