UAELatest NewsNewsInternationalGulf

വേൾഡ് സെൻട്രലിൽ നിന്നും ഫ്‌ളൈ ദുബായ് സർവ്വീസ്

ദുബായ്: മെയ് 9 മുതൽ ജൂൺ 22 വരെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് ഫ്‌ളൈ ദുബായ് സർവീസ് നടത്തും. ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ വടക്കേ റൺവേയുടെ നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിലാണ് ഏതാനും വിമാന സർവീസുകൾ ദുബായ് വേൾഡ് സെൻട്രലിലേക്ക് മാറുന്നത്.

Read Also: ദീപു മതം മാറി മുഹമ്മദാലിയായിട്ടും പോലീസിനെ വെട്ടിക്കാനായില്ല, കൊലപാതക കേസിലെ പ്രതി പോലീസ് വലയില്‍

കൊച്ചിയും കോഴിക്കോടും ഉൾപ്പെടെ 34 കേന്ദ്രങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് വേൾഡ് സെൻട്രലിലേക്ക് മാറുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം എല്ലാ സർവീസുകളും പഴയപോലെ ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നു തന്നെ ആയിരിക്കും.

അതേസമയം, വേൾഡ് സെൻട്രലിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് സൗജന്യ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേൾഡ് സെൻട്രലിൽ നിന്ന് ദുബായ് ഇന്റർനാഷണലിലേക്കും തിരിച്ചും ഒരു അര മണിക്കൂർ കൂടുമ്പോഴും ആർടിഎ സൗജന്യ ബസ് സർവീസ് നടത്തുകയും ചെയ്യും.

കൊച്ചി, കോഴിക്കോട്, അബാബ, അഹമ്മദാബാദ്, അലക്‌സാണ്ട്രിയ, ചെന്നൈ, ഡൽഹി, ദമാം, ധാക്ക, ബഹ്‌റൈൻ, റിയാദ്, ഖത്തർ, സലാല തുടങ്ങി 34 സർവീസുകളാണ് ഫ്‌ളൈ ദുബായ് വേൾഡ് സെൻട്രലിലേക്ക് മാറ്റുന്നത്.

Read Also: റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ: നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button