
തിരുവനന്തപുരം: ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച നടി നിഷ സാരംഗിന് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ നിഷ സാരംഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. അതേസമയം സംവിധായകനെ മാറ്റി നിഷയെ സീരിയലില്‍ നിലനിര്‍ത്തുന്നതിനെ സീരിയല്‍ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘടനയായ മലയാളം ടെലിവിഷന്‍ ഫ്രെറ്റേണിറ്റി എതിര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംവിധായകനെ ‘അപമാനിക്കാന്‍’ അനുവദിക്കില്ല എന്നാണ് അവരുടെ നിലപാട്. ഇത് തള്ളിക്കളഞ്ഞാല്‍ സംവിധായകര്‍ പണിമുടക്കും എന്ന സ്ഥിതിവന്നു.
Also Read : നിഷ സാരംഗിന്റെ തുറന്നുപറച്ചില്‍; പ്രതികരണവുമയി വനിതാ കൂട്ടായ്മ
ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടന ‘ആത്മ’, സിനിമ അഭിനേതാക്കളുടെ സംഘടന ‘അമ്മ’ തുടങ്ങിയവരും വ്യക്തികളും നിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധായകന്റെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ നിഷ സാരംഗിന് ‘അമ്മ’യുടെ പൂര്‍ണപിന്തുണയുണ്ടെന്നും സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷയെ വിളിച്ചിരുന്നെന്നും അമ്മ അംഗങ്ങള്‍ക്കു വേണ്ടിയാണ് വിളിച്ചുസംസാരിച്ചതെന്നും എല്ലാവരുടെയും പിന്തുണ നിഷയ്ക്കുണ്ടെന്നും നടി രചന നാരായണന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.
കൂടാതെ ആര്‍.ഉണ്ണികൃഷ്ണന് ഈഗോ പ്രശ്‌നങ്ങളുണ്ടെന്ന ആരോപണങ്ങളുമായി രചന രംഗത്തെത്തി. ‘ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടു സീരിയലിന്റെ അടുത്ത ഷെഡ്യൂള്‍ തൊട്ടു വരേണ്ടെന്നു വിളിച്ചുപറഞ്ഞു. എന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണു പുറത്താക്കിയത്. അത് ഭയങ്കര വിഷമം ഉണ്ടാക്കി’- രചന പറഞ്ഞു.
Also Read : നിഷാ സാരംഗിന്റെ തുറന്നുപറച്ചില്‍; സംവിധായകരുടെ സംഘടനയും രംഗത്ത്, തീരുമാനം വ്യക്തമാക്കാതെ ചാനല്‍
അതേസമയം നിഷാ സാരംഗിനെ ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും സീരിയലില്‍ നിന്നു മാറ്റില്ലെന്ന് ചാനല്‍ വ്യക്തമാക്കിയെങ്കിലും ആശയക്കുഴപ്പം ബാക്കി. സീരിയലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണനെ മാറ്റാതെ താന്‍ തിരിച്ചില്ലെന്നാണ് നടിയുടെ നിലപാട്. സംവിധായകനെ മാറ്റുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ആ കാര്യം ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ചു നല്‍കിയ അറിയിപ്പില്‍ ഇല്ല.
Post Your Comments