
തിരുവനന്തപുരം: ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച നടി നിഷ സാരംഗിനെതിരെ സംവിധായകരുടെ സംഘടന. സംവിധായകനെ മാറ്റി നിഷയെ സീരിയലില്‍ നിലനിര്‍ത്തുന്നതിനെ സീരിയല്‍ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘടനയായ മലയാളം ടെലിവിഷന്‍ ഫ്രെറ്റേണിറ്റി എതിര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകനെ ‘അപമാനിക്കാന്‍’ അനുവദിക്കില്ല എന്നാണ് അവരുടെ നിലപാട്. ഇത് തള്ളിക്കളഞ്ഞാല്‍ സംവിധായകര്‍ പണിമുടക്കും എന്ന സ്ഥിതിവന്നു.
അങ്ങനെയായാല്‍ മറ്റു പല സീരിയലുകളും മുടങ്ങുമെന്നതുകൊണ്ട് അഭിനേതാക്കളില്‍ത്തന്നെ ഒരു വിഭാഗം സംവിധായകനെ മാറ്റുന്നതിനെ എതിര്‍ത്തതായും വിവരമുണ്ട്. അതേസമയം നിഷാ സാരംഗിനെ ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും സീരിയലില്‍ നിന്നു മാറ്റില്ലെന്ന് ചാനല്‍ വ്യക്തമാക്കിയെങ്കിലും ആശയക്കുഴപ്പം ബാക്കി. സീരിയലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണനെ മാറ്റാതെ താന്‍ തിരിച്ചില്ലെന്നാണ് നടിയുടെ നിലപാട്.
Also Read :നിഷ സാരംഗിന്റെ തുറന്നുപറച്ചില്‍; പ്രതികരണവുമയി വനിതാ കൂട്ടായ്മ
സംവിധായകനെ മാറ്റുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ആ കാര്യം ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ചു നല്‍കിയ അറിയിപ്പില്‍ ഇല്ല. സംസ്ഥാന വനിതാ കമ്മിഷനും ഡബ്ല്യുസിസിയും നിഷയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ മോശമായി പെരുമാറിയെന്നും എതിര്‍ത്ത തന്നെ സീരിയലില്‍ നിന്നു മാറ്റാന്‍ നീക്കമുണ്ടെന്നും അതിന്റെ ഭാഗമായി ഇപ്പോഴത്തെ എപ്പിസോഡുകളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയാണെന്നും നിഷാ സാരംഗി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Post Your Comments