ന്യൂഡല്‍ഹി: ജിംനാസ്റ്റിക്സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ സ്വർണം നേടിയ ഇന്ത്യയുടെ ജിംനാസ്റ്റ് ദീപ കര്‍മാകര്‍ നാട്ടിൽ മടങ്ങിയെത്തി. ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വര്‍ണമാണിത്. പരിശീലകന്‍റെയും സ്പോര്‍ട്സ് അതോറിറ്റിയുടെയും പിന്തുണയാണ് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിച്ചതെന്ന് ദീപ കര്‍മാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read : ഇന്ത്യയ്ക്ക് സ്വർണം നേടിക്കൊടുത്ത കായിക താരത്തിന് നേരെ ആക്രമണം
തുര്‍ക്കിയിലെ മെര്‍സിനില്‍ നടന്ന ജിംനാസ്റ്റിക്സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ വോള്‍ട്ട് വിഭാഗത്തിലാണ് ദീപ കര്‍മാകര്‍ സ്വർണം കരസ്ഥമാക്കിയത്. 14.150 പോയന്റ് സ്വന്തമാക്കിയായിരുന്നു ദീപയുടെ സ്വര്‍ണനേട്ടം. 2016 റിയോ ഒളിംപിക്സിൽ ഇതേ വിഭാഗത്തിൽ ദീപ നാലാം സ്ഥാനം നേടിയിരുന്നു. പരിക്കിനെ തുടര്‍ന്ന് രണ്ടു വർഷത്തോളം ദീപയ്ക്ക് മല്‍സര രംഗത്ത് നിന്നും വിട്ടു നിൽക്കേണ്ടി വന്നിരുന്നു.
Post Your Comments