വാരാണസി: ഇന്ത്യയ്ക്ക് സ്വർണം നേടിക്കൊടുത്ത കായിക താരത്തിന് നേരെ ആക്രമണം. ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയ പൂനം യാദവിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാരാണസിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് പൂനത്തിന് നേരെ അഞ്ജാതരുടെ ആക്രമണമുണ്ടായത്. കുറേ ആളുകൾ ചേർന്ന് നേരെ ഇഷ്ടികയും കല്ലുകളും വലിച്ചെറിയുകയായിരുന്നു.
അച്ഛനും അമ്മാവനും സഹോദരനും പൂനത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും എല്ലാവരും കല്ലേറിൽ താഴെ വീണു. തുടർന്ന് പൂനം പോലീസിനെ വിളിക്കുകയും പോലീസ് സംഭവ സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു.
സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പൂനത്തിന്റെ ബന്ധുക്കളും അടുത്ത ഗ്രാമത്തിലെ ഗ്രാമത്തലവനും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായും പോലീസ് ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ഇന്ത്യന്‍ താരം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ആക്രമിക്കപ്പെടുകയുമായിരുന്നു. എന്നാൽ ആക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല .
ഗോള്‍ഡ് കോസ്റ്റില്‍ ഭാരോദ്വഹനത്തിലാണ് പൂനം ഇന്ത്യക്കായി സ്വര്‍ണം നേടിയത്.69 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് പൂനം സ്വര്‍ണം നേടിയത്.സ്നാച്ചില്‍ 100 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 122 കിലോഗ്രാമും പൂനം ഉയര്‍ത്തി.
Post Your Comments