അലഗാത്: പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കുടുക്കിയത് ഭാര്യ. മധ്യപ്രദേശിലെ ബല്‍ഗത ജില്ലയിലെ ബിസ്‌റ പ്രദേശത്താണ് സംഭവം. പത്ത് വയസുള്ള പെണ്‍കുട്ടിയെ 25കാരനായ സകു നെതാം എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിക്കുന്ന സമയം പിന്നാലെ എത്തി ഭാര്യ ഇത് കണ്ടെത്തുകയും ശബ്ദമുണ്ടാക്കുകയുമായിരുന്നു.
READ ALSO: 10വയസുകാരിയെ പീഡിപ്പിച്ച 99കാരനായ റിട്ടയർഡ് അധ്യാപകൻ അറസ്റ്റിൽ
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടി ഇയാളുടെ അകന്ന ബന്ധുവാണെന്നും പറയപ്പെടുന്നു. സംഭവസമയം പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയപ്പോള്‍ ഭാര്യ ഇയാളെ പിന്തുടരുകയും പീഡന ശ്രമം കണ്ടുപിടിക്കുകയുമായിരുന്നു.
ഉടന്‍തന്നെ ഭാര്യ ബഹളം വെച്ചു, ഇത് കേട്ട് യുവാവ് ഒടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പോക്‌സോ ആക്ട് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments