![99-year-old retired teacher held for molesting girl](/wp-content/uploads/2018/07/SEXUAL-ABUSE.png)
ചെന്നൈ: 10വയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 99കാരനായ റിട്ടയർഡ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതിയായ പരശുറാം(99) തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പെൺകുട്ടിയെ ജൂലൈ നാലിനാണ് പീഡിപ്പിച്ചത്. പ്രതിയായ പരശുറാം ഒരു സർക്കാർ സ്‌കൂളിൽ നിന്ന് ഹെഡ്‍മാസ്റ്ററായി വിരമിച്ച വ്യക്തിയാണ്. പീഡനത്തിനിരയായ പെൺകുട്ടിക്ക് ശക്തമായ വയറുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. വീട്ടുടമയിൽ നിന്നാണ് ഇത്തരം ഒരു സംഭവം ഉണ്ടായതെന്ന് അറിഞ്ഞ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് പോലീസ് പരശുറാമിനെ അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ALSO READ: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
Post Your Comments