കൊല്‍ക്കത്ത•സി.പി.എം എം.പിയായിരുന്ന ഋതബ്രത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മറ്റൊരു സി.പി.എം നേതാവ് കൂടി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. മുന്‍ മുര്‍ഷിദാബാദ് എം.പിയായിരുന്ന മൊയ്നുള്‍ ഹസനാണ് ശനിയാഴ്ച പാര്‍ട്ടി വിട്ടത്. 42 വര്‍ഷം പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിച്ച ശേഷമാണ് ഹസന്റെ രാജി.
സി.പി.എം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യസമാണ് രാജിയ്ക്ക് കാരണമെന്ന് സി.പി.എം വൃത്തങ്ങള്‍ പറഞ്ഞു. ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണികള്‍ പാര്‍ട്ടി അവഗണിക്കുന്നതാണ് ഹസനെ ചൊടിപ്പിച്ചത്.
എന്റെ അഭിപ്രായം പാര്‍ട്ടി നേതാക്കള്‍ കണക്കിലെടുക്കാത്തത് കൊണ്ടാണ് ഞാന്‍ രാജിവച്ചത്. ബി.ജെ.പി സംസ്ഥാനത്ത് ശക്തിയാര്ജ്ജിക്കുന്നതിനെക്കുറിച്ച് എപ്പോഴും പറയാറുണ്ടായിരുന്നു. എന്നാല്‍ സി.പി.എം തന്റെ തന്റെ വാക്കുകള്‍ പരിഗണിച്ചില്ല. ബി.ജെ.പിയെ ഒരു ഫാസിസ്റ്റ് പാര്‍ട്ടിയായി പരിഗണിക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ലെന്നും ഹസന് പറഞ്ഞു.
സി.പി.എമ്മില്‍ നിന്ന് രാജിവച്ച ഹസന് തൃണമൂലിലേക്കാണോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, നിരവധി മുതിര്‍ന്ന സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ ഉടനെ തൃണമൂലില്‍ ചേരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
നിരവധി മുതിര്‍ന്ന സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂലൈ 21 ന് നടക്കുന്ന പാര്‍ട്ടി റാലിയ്ക്ക് ശേഷം ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നും സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
അതേസമയം, സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് തൃണമൂലില്‍ ചേര്‍ന്ന മുന്‍ എം.പി ഋതബ്രത ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച പുതുതായി രൂപീക്കരിച്ച ആദിവാസി വികസന കമ്മീഷന് ചെയര്‍മാനായി നിയമിച്ചു.
Post Your Comments