കുവൈത്ത് സിറ്റി: ഭംഗിയില്ലാത്ത കെട്ടിടങ്ങൾക്കെതിരെ നിയമനടപടിഎടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് മുനിസിപ്പാലിറ്റി. സിറ്റി പരിധിയിലെ കെട്ടിടങ്ങളെയാകും ഇത് ബാധിക്കുക. മുനിസിപ്പാലിറ്റിയുടെ നിർദ്ദേശം പാലിക്കാത്തവരിൽ നിന്ന് 800 ദിനാർ മുതൽ 1000 ദിനാർ വരെ പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. നഗര സൗന്ദര്യവൽക്കരണവും ഒപ്പം കെട്ടിടങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പുതിയ തീരുമാനം.
ALSO READ: സൗദിയിൽ വെടിവെപ്പ്; നാല് മരണം
സൗന്ദര്യവൽക്കരണം എന്നതിനുമപ്പുറം കെട്ടിടങ്ങളിൽ കഴിയുന്നവരുടെ ജീവന് സംരക്ഷണം നൽകുംവിധം ഭദ്രത ഉറപ്പുവരുത്തൽ കൂടിയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അധികൃതർ അറിയിച്ചു. സിറ്റിയിൽ ഉള്ളതിൽ ഒട്ടുമിക്ക കെട്ടിടങ്ങൾക്കും നല്ല പഴക്കമുണ്ട്. ഇത് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഈ പരിഷ്‌കാരം. സർക്കാർഭൂമി കയ്യേറുന്നവർക്കെതിരെയും മുനിസിപ്പാലിറ്റി നടപടി ശക്തമാക്കിയിട്ടുണ്ട്.
Post Your Comments