Latest NewsKerala

സിപിഎം എംഎല്‍എയുടെ ഭാര്യക്ക് റാങ്ക് പട്ടിക മറികടന്ന് അനധികൃത നിയമനം

കണ്ണൂര്‍: സിപിഎം എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം. ആദ്യ റാങ്കുകാരിയെ ഒഴിവാക്കിയാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. സംവരണ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നാണ് സര്‍വകലാശാല അധികൃതർ നൽകുന്ന വിശദീകരണം. എന്നാല്‍ പൊതുവിഭാഗത്തിന് വേണ്ടിയാണ് സര്‍വകലാശാല വിജ്ഞാപനമിറക്കിയിരുന്നത്.

Read also:അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ

കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എംഎഡ് വിഭാഗത്തിലാണ് നിയമനം നൽകിയിരിക്കുന്നത്. അഭിമുഖത്തില്‍ ഇവര്‍ക്ക് രണ്ടാം റാങ്കാണ് ലഭിച്ചത്. എന്നാല്‍ നിയമനം നല്‍കുന്നതിനു വേണ്ടി മാത്രം സംവരണം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിജ്ഞാപനത്തില്‍ ഈ സംവരണക്കാര്യം സൂചിപ്പിച്ചിരുന്നില്ല. ഒന്നും രണ്ടും റാങ്കുകാര്‍ തമ്മില്‍ അഞ്ചു മാര്‍ക്കിന്റെ വ്യത്യാസമുണ്ട്. ഇതാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button