കൊച്ചി : താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ നടത്തുന്നു. യോഗ തീരുമാനം വിശദമാക്കാൻ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ വാർത്താസമ്മേളനം 12 മണിക്ക് നടത്തും. യോഗത്തിൽ മോഹൻലാൽ, ഇടവേള ബാബു എന്നിവരടക്കമുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുക്കുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് നാലു നടിമാർ രാജിവെച്ചിരുന്നു. ഈ സംഭവത്തിൽ നടിമാരായ പാർവതി,രേവതി എന്നിവർ പ്രത്യേക യോഗം വിളിക്കണമെന്ന് അമ്മയോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് യോഗം ചേരാൻ തീരുമാനമായത്.
Post Your Comments