International

യുഎസിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് സുഷമ സ്വരാജ്

കന്‍സാസ്: യുഎസിലെ കന്‍സാസ് സിറ്റിയില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത് കൊപ്പു (25)ആണ് വെടിയേറ്റ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. കന്‍സാസിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനായ ശരത്.

Read Also: തന്നെയും ബ്ലോക്ക് ചെയ്യാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ മുൻ ആരാധികയ്ക്ക് മറുപടിയുമായി സുഷമ സ്വരാജ്

കന്‍സാസ് മിസൗറി സര്‍വകലാശാലയില്‍നിന്ന് സ്‌കോഷര്‍ഷിപ്പ് ലഭിച്ചാണ് കഴിഞ്ഞ ജനുവരിയിൽ ശരത് യുഎസിൽ എത്തിയത്. അതേസമയം, സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം കന്‍സാസ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വൻതുകയും പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button