KeralaLatest NewsIndiaNews

ഇതൊക്കെ നമ്മൾ പണ്ടേ വിട്ട സീനാണ്! 25 ആം വയസിൽ ക്യാബിനറ്റ് മന്ത്രിയായ സുഷമ സ്വരാജ്

എല്ലാം തികഞ്ഞ ഒരു ഭരണാധികാരി ആയാണ് സുഷമ സ്വരാജ് രാജ്യത്തിനായി, ജനങ്ങൾക്കായി ജീവിച്ചത്

തലസ്ഥാന നഗരത്തിന്റെ മേയറായി തെരഞ്ഞെടുത്ത 21കാരി ആര്യ രാജേന്ദ്രന് അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയിലെ എറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. ഇതോടെ, പ്രായമല്ല പക്വതയാണ് നോക്കുന്നതെന്നും ഇത്തരത്തിൽ ഐതിഹാസികമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ എന്ന തരത്തിലുള്ള വലിയൊരു കൊട്ടിഘോഷിക്കൽ തന്നെ ഇതിനോടകം സോഷ്യൽ മീഡിയകളിൽ നടക്കുന്നുണ്ട്.

‘നമ്മൾ അല്ലാതെ മറ്റാര് സഖാക്കളേ‘ എന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. ആര്യയെ തിരഞ്ഞെടുത്തത് നല്ല തീരുമാനം. കൈയ്യടിക്കുക തന്നെ വേണം. എന്നാൽ, അതിനു ഇത്തരത്തിൽ ഒരു കൊട്ടിഘോഷിക്കലിന്റെ കാര്യമുണ്ടോ എന്ന് ചോദിക്കുകയാണ് ചരിത്രം അറിയാവുന്ന ചിലർ.

Also Read: ജമ്മുവിലെ ഷോ​പ്പി​യാ​നി​ലുണ്ടായ ഏറ്റുമുട്ടലിൽ സു​ര​ക്ഷാ​സേ​ന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു

ഇത്തരക്കാൻ ചൂണ്ടിക്കാണിക്കുന്നത് മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയാണ്. സി പി എം ഇത്തരത്തിൽ ഒരു തീരുമാനം നടപ്പിലാക്കാൻ 2020 എത്തേണ്ടി വന്നു. എന്നാൽ, ബിജെപി 40 വർഷങ്ങൾക്ക് മുൻപ് തന്നെ ഇതിലും വലിയ തീരുമാനം നടപ്പിലാക്കിയിരുന്നു, സുഷമ സ്വരാജിലൂടെ.

ഹരിയാനയുടെ ക്യാബിനറ്റ് മന്ത്രി സ്ഥാനമേൽക്കുമ്പോൾ ശ്രീമതി സുഷമ സ്വരാജിന് വയസു 25 ആയിരുന്നു. അവിടുന്ന് ഇങ്ങോട്ട് അവരുടെ മരണം വരെ അക്ഷരാർത്ഥത്തിൽ എല്ലാം തികഞ്ഞ ഒരു ഭരണാധികാരി ആയാണ് സുഷമ സ്വരാജ് രാജ്യത്തിനായി, ജനങ്ങൾക്കായി ജീവിച്ചത്. കഴിവിൽ വിശ്വാസമർപ്പിച്ച യഥാർത്ഥ സ്ത്രീശാക്തീകരണം എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്. ഇതൊക്കെ നമ്മൾ പണ്ടേ വിട്ട സീനാണെന്ന് ഓരോ ബിജെപി പ്രവർത്തകരും അഭിമാനത്തോട് കൂടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button