India

തന്നെയും ബ്ലോക്ക് ചെയ്യാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ മുൻ ആരാധികയ്ക്ക് മറുപടിയുമായി സുഷമ സ്വരാജ്

ന്യൂ​ഡ​ല്‍​ഹി: സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ള്‍​ക്കു പാ​സ്പോ​ര്‍​ട്ട് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാജും ഇത്തരത്തിൽ ആക്രമണം നേരിടുകയുണ്ടായി. തുടർച്ചയായി ആക്രമണം നടത്തുന്നവരെ മ​ന്ത്രി ട്വി​റ്റ​റി​ല്‍ ബ്ലോ​ക്ക് ചെ​യ്യു​ന്നു​മു​ണ്ട്.

Read Aslo: സുഷമ സ്വരാജിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഏഴ് കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും മ്യാന്മറും

സുഷമ സ്വരാജിനെതിരെ സോ​നം മ​ഹാ​ജ​ന്‍ എ​ന്ന ട്വി​റ്റ​ര്‍ അക്കൗണ്ടിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് പരിഹാസമുയർന്നു. ഒ​രി​ക്ക​ല്‍ താ​ന്‍ സു​ഷ​മ സ്വ​രാ​ജി​ന്‍റെ ആ​രാ​ധി​ക​യാ​യി​രു​ന്നെ​ന്നും മ​ന്ത്രി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ചി​രു​ന്നെ​ന്നും മന്ത്രി തന്നെ ​ട്വി​റ്റ​റി​ല്‍ ബ്ലോ​ക്ക് ചെ​യ്യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സോനം പറയുകയുണ്ടായി. കാത്തിരിക്കുന്നത് എന്തിനാണെന്നും ബ്ലോക്ക് ചെയ്‌തുകഴിഞ്ഞുവെന്നുമായിരുന്നു സുഷമ സ്വരാജ് ഇതിന് മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button