Latest NewsIndia

ഷമിയെ ഇനി വേണ്ട, ചൂടന്‍ ഫോട്ടോഷൂട്ടുമായി മോഡലിംഗിലേക്ക് മടങ്ങി ഹസിന്‍ ജഹാന്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള വിഷയങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷമിയും കുടുംബവും തന്നെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നു എന്ന് കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം വന്‍ വിവാദമായിരുന്നു. മോഡലായ ഹസിന്‍ ജഹാന്‍ വിവാഹത്തിന് ശേഷം മോഡലിംഗില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.

ALSO READ: തനിക്കുണ്ടായത് കത്വ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങൾ: ഹസിന്‍ ജഹാന്‍

ഇപ്പോള്‍ മോഡലിംഗ് രംഗത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ് താരം. ഏവരെയും ഞെട്ടിച്ച് ഹോട്ട് ഫോട്ടോഷൂട്ടിലൂടെയാണ് ഹസിന്‍ തന്റെ രണ്ടാം രംഗപ്രവേശനം നടത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

പഴയകാല സുഹൃത്തുക്കള്‍ മുഖേനയാണ് ഹസിന്‍ വീണ്ടും മോഡലിംഗ് രംഗത്തെത്തുന്നത്. തന്റെ മകളുടെ സുരക്ഷിതമായ ഭാവിക്കായി ജോലി ചെയ്‌തേ മതിയാകൂ എന്ന് ഹസിന്‍ പറഞ്ഞു. മുംബൈയില്‍ താരത്തിന്റെ ഒരു ഷോര്‍ട്ട്ഫിലിം ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു.

ഷമിക്കു വേണ്ടിയാണ് തന്റെ കരിയര്‍ ഉപേക്ഷിച്ചത്. കരിയര്‍ മാത്രമല്ല തന്റെ സ്വപ്‌നങ്ങള്‍ ആഗ്രഹങ്ങള്‍ എല്ലാം ഷമിക്ക് വേണ്ടി താന്‍ ഉപേക്ഷിച്ചു. അദ്ദേഹത്തിന് താന്‍ മോഡലിംഗ് ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം എന്നെ ഉപേക്ഷിച്ചു, നിലനില്‍പിനായി തനിക്ക് ജോലി ചെയ്‌തേ പറ്റൂ. തന്റെ മകളുടെ ഭാവിയും സുരക്ഷിതമാക്കണം അതിന് ഇതാണ് ഉചിതമായ മാര്‍ഗമെന്നും ഹസിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button