Latest NewsSports

വിംബിൾഡണിൽ അട്ടിമറികൾ തുടർക്കഥയാകുന്നു

ലണ്ടൻ: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ മുന്‍നിര താരങ്ങളുടെ പുറത്താവല്‍ തുടരുന്നു. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പണ്‍ ജേത്രിയുമായ സിമോണ ഹാലെപ്പ് ആണ് ഇന്നലെ പുറത്തായത്. തായ്‌വാനില്‍ നിന്നുള്ള സീഡില്ലാ താരം ഹേയ്ഷ്‌ ആണ് ഒന്നാം സീഡായ സിമോണയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് സ്വന്തമാക്കിയ ശേഷമായിരുന്നു ഹാലെപ്പിന്റെ തോല്‍വി.

Also Read : വിംബിള്‍ഡണിൽ വീണ്ടും അട്ടിമറി

മുന്‍ ഒന്നാം നമ്പർ താരം കെര്‍ബര്‍, സിബുല്‍ക്കോവ, ബെന്‍ചിച്ച്‌, സാന്‍സോവിച്ച്‌, ഒസ്റ്റാപെങ്കൊ, കസാറ്റ്കിന, ഉയ്റ്റ്‌വാങ്ക് എന്നിവർ വനിതകളില്‍ അവസാന പതിനാറില്‍ ഇടം നേടിയിട്ടുണ്ട്.

പുരുഷ വിഭാഗത്തില്‍ എഡ്മണ്ടിനെ തോല്‍പിച്ച്‌ ജോക്കോവിച്ചും, മിനോറിനെ തോല്‍പ്പിച്ച്‌ നദാലും, എബ്‌ഡനെ തോല്‍പ്പിച്ച്‌ സിമോണും, പെയ്‌റെയെ തോല്‍പ്പിച്ച്‌ ഡെല്‍പോട്രോയും അവസാന പതിനാറില്‍ ഇടം നേടിയിട്ടുണ്ട്. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമായ ബാലാജി-വര്‍ദ്ധന്‍ സഖ്യം പുറത്തായപ്പോള്‍ ഇന്തോ ഓസ്‌ട്രേലിയന്‍ കൂട്ടുകെട്ടായ ശരണ്‍-സിറ്റാക് സഖ്യം വിജയം സ്വന്തമാക്കി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button