
നോയിഡ: 20കാരിയായ പെൺകുട്ടി മാളിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. പ്രണയം തകർന്നതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം നോയിഡയിലെ ഗ്രേറ്റ് ഇന്ത്യൻ പാലസ് മാളിൽ വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ശിവാനി എന്ന പെൺകുട്ടിയാണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ഇവർ. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ കാമുകൻ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും , കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ പെൺകുട്ടിയോട് മിണ്ടാൻ പോലും തയ്യാറാകുന്നില്ലെന്നും പറയുന്നു.
ALSO READ: രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് അച്ഛൻ ജീവനൊടുക്കി
കാമുകനുമായി പെൺകുട്ടിക്ക് രണ്ട് വർഷത്തിലേറെ അടുപ്പമുണ്ടായിരുന്നു. ഇയാളെ വിവാഹം ചെയ്യണമെന്നായിരുന്നു പെൺകുട്ടിയുടെ ആഗ്രഹം. എന്നാൽ അടുത്തിടെ യുവാവ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഇതായിരുന്നു കമിതാക്കളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. പെൺകുട്ടി നോയിഡയിൽ ഒറ്റയ്ക്കായിരുന്നു താമസം. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ചോദ്യംചെയ്തു. ഇയാൾക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Post Your Comments