Latest NewsIndia

മരുന്ന് കമ്പനികളുടെ നികുതി വെട്ടിപ്പിന്റെ മറ്റൊരു വഴി കൂടി അടയുന്നു

കൊച്ചി: മരുന്ന് കമ്പനികളുടെ നികുതി വെട്ടിപ്പിന്റെ മറ്റൊരു വഴി കൂടി അടയുകയാണ്. മരുന്നുകളുടെ പ്രചാരണത്തിന്റെ ഭാഗമായി കമ്പനികൾ നൽകുന്ന സാമ്പിളുകളും ഇനി ജി.എസ്.ടിയുടെ പരിധിയിലേക്ക്. വിതരണക്കാരെയും ചില്ലറ വിൽപ്പനക്കാരെയും ആകർഷിക്കുന്നതിനായി കമ്പനികൾ ചില സജന്യങ്ങളും മറ്റും നൽകിയിരുന്നു. ഒന്നെടുത്താൽ മറ്റൊന്ന് ഫ്രീ, ഡോക്ടർമാർക്ക് നൽകുന്ന സാമ്പിളുകൾ എന്നിവ ചരക്ക് സേവന നികുതിക്ക് കീഴിൽ ആയിരുന്നില്ല. എന്തുകൊണ്ടാണ് ഇവ ജി.എസ്.ടിയുടെ കീഴിൽ വരുന്നില്ലയെന്ന അന്വേഷണവും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

ALSO READ: പോലീസ് സ്റ്റേഷനിൽവെച്ച് നവവധു മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ 30കമ്പനികളുടെ വിവരങ്ങളാണ് ആദ്യഘട്ടത്തിൽ തേടിയത് . കൂടുതൽ കമ്പനികളുടെ വിവരങ്ങളും ഉടൻ തന്നെ വിലയിരുത്തും. ഏറെ നാളായി തുടർന്ന് വരുന്ന സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമാണിതെന്നാണ് കമ്പനികളുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button