ലക്നൗ: യാത്രക്കാരിൽ ഒരാൾ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ ട്രെയിനില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 26 പെണ്‍കുട്ടികൾക്ക് മോചനം. വ്യാഴാഴ്ച്ച മുസാഫര്‍പൂര്‍-ബാന്ദ്രാഅവാധ് എക്സ്പ്രസിലെ എസ്5 കോച്ചിലാണ് സംഭവം നടന്നത്. പെൺകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന യാത്രക്കാരനാണ് തനിക്കൊപ്പം കോച്ചിലുള്ള പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്നും അവരില്‍ പലരും കരയുകയാണെന്നും ട്വീറ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട വാരണാസിയിലെയും ലഖ്നൗവിലെയും ഭരണാധികാരികള്‍ റെയിൽവേ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Read Also: ആള്‍ദൈവം തടങ്കലിലാക്കിയ 68 പെൺകുട്ടികളെ മോചിപ്പിച്ചു
തുടർന്ന് ആന്റി-ട്രാഫികിങ് വിങ്ങിന് പോലീസ് തന്നെയാണ് വിവരങ്ങൾ കൈമാറിയത്. പ്രായപൂർത്തിയാകാത്ത 26 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. ഇവർ ബീഹാർ സ്വദേശികളാണെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. ഇരുപത്തിരണ്ടും അമ്പത്തിയഞ്ചും വയസ് പ്രായമുള്ള രണ്ട് പുരുഷന്മാരാണ് കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. കുട്ടികളുടെ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും കൂടെയുണ്ടായിരുന്ന പുരുഷന്മാര്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Post Your Comments