ഡ്യൂട്ടിക്കിടെ ട്രെയിനിലെ യാത്രക്കാരിയ്‌ക്കൊപ്പം നൃത്തം ചെയ്ത റെയില്‍വേ പോലീസുകാരനു നേരെ നടപടിയെടുത്ത് റെയില്‍വേ പോലീസ്. യുവതിയ്‌ക്കൊപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിച്ചത്.
രാത്രി യാത്രയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ നിയോഗിച്ച ഉദ്യോഗസ്ഥനായ എസ്‌എഫ് ഗുപ്തയാണ് സെൻട്രല്‍ റെയില്‍വേ ലോക്കല്‍ ട്രെയിനിലെ സെക്കന്റ് ക്ലാസ്സ് ലേഡീസ് കോച്ചില്‍ നിന്നും രാത്രി പകർത്തിയ നൃത്ത വീഡിയോയിൽ ഉള്ളത്. സംഭവത്തില്‍ ഗുപ്തയോട് റെയില്‍വേ പോലീസ് വിശദീകരണവും തേടി. കൂടാതെ ഡ്യൂട്ടി സമയത്തോ, യൂണിഫോമിലായിരിക്കുമ്പോഴോ ഇങ്ങനെ ഉള്ള ചിത്രീകരണങ്ങളില്‍ പങ്കെടുക്കരുത് എന്ന നിര്‍ദ്ദേശവും നല്‍കിയതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
Post Your Comments