പുനലൂർ: റെയിൽപ്പാളങ്ങൾക്കിടയിൽ പാറക്കല്ലുകൾ നിക്ഷേപിച്ച ശേഷം സിഗ്നലിംഗ് സംവിധാനം തടസ്സപ്പെടുത്തിയ വിരുതന്മാരെ പിടികൂടി റെയിൽവേ പോലീസ്. രണ്ട് വിദ്യാർത്ഥികളാണ് പോലീസിന്റെ പിടിയിലായത്. ഇവർക്ക് രണ്ട് പേർക്കും പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. രണ്ട് പേരും ചേർന്ന് പാളങ്ങൾക്കിടയിൽ വലിയ കല്ലുകളാണ് നിക്ഷേപിച്ചത്. ഇതോടെ, മധുര-ഗുരുവായൂർ എക്സ്പ്രസ് മിനിറ്റുകളോളം സിഗ്നൽ കിട്ടാതെ ട്രാക്കിൽ പിടിച്ചിടുകയായിരുന്നു.
ഗുരുവായൂർ സ്റ്റേഷനെത്താൻ ഏതാനും ദൂരം ബാക്കി നിൽക്കെയാണ് സംഭവം. ചെങ്കോട്ടയിൽ നിന്ന് പുനലൂരിലേക്ക് വന്ന റെയിൽവേ എൻജിനാണ് ഈ ഭാഗത്ത് എത്തിയപ്പോൾ സിഗ്നൽ കിട്ടാതെ കുടുങ്ങിയത്. കല്ലുകൾ നീക്കിയശേഷം അരമണിക്കൂറിനകം സിഗ്നൽ പുനഃസ്ഥാപിച്ചു. സമാനമായ രീതിയിൽ ഇതിനു മുൻപും കുട്ടികൾ ട്രാക്കിൽ കല്ല് നിക്ഷേപിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ആറുമാസം മുമ്പ് കുട്ടികൾ ഇതേ നിലയിൽ ഈ ഭാഗത്ത് കല്ലിട്ട് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
Also Read: ഭൂമിയെ ലക്ഷ്യമിട്ട് ഭീമൻ ഛിന്നഗ്രഹം അതിവേഗം കുതിക്കുന്നു; നിരീക്ഷണം ശക്തമാക്കി നാസ
Post Your Comments