
കോട്ടയം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് കോട്ടയം റെയിൽവേ പൊലീസ്. വനിതാ ടിടിഇയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം–നാഗർകോവിൽ എക്‌സ്പ്രസിലാണ് സംഭവം.
ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ അർജുൻ ആയങ്കി യാത്ര ചെയ്തത് ടിടിഇ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം ഇയാൾ കയ്യേറ്റം ചെയ്തുവെന്നാണു പരാതി. ടിടിഇ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി എസ്എച്ച്ഒ റെജി പി.ജോസഫ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അർജുൻ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments