Latest NewsGulf

ഒമാനിലെ 251 കമ്പനികള്‍ക്കെതിരെ നടപടി

മസ്‌കറ്റ് : നിയമ ലംഘനം നടത്തിയ ഒമാനിലെ 251 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കനത്ത ചൂടിനെത്തുടര്‍ന്ന് ഒമാനില്‍ പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെയാണ് മാനവവിഭവ ശേഷി മന്ത്രാലയം നടപടിയെടുത്തത്. കമ്പനികള്‍ നിയമം ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ 1003 കമ്പനികള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read also:വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍: പിടിയിലായവരില്‍ വിദേശികളും

752 കമ്പനികൾ നിയമം പാലിച്ചതായി കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ 100 മുതല്‍ 500 റിയാല്‍ വരെ പിഴയോ ഒരു മാസത്തില്‍ കൂടുതല്‍ തടവോ ശിക്ഷയായി ലഭിക്കും. നിയമ ലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.

തൊഴിലാളികൾക്ക് വിശ്രമസമയം അനുവദിക്കുന്നതിനോടൊപ്പം അതിനുള്ള സൗകര്യവും കുടിവെള്ളവും കമ്പനി നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button