
പല കാരണങ്ങള്‍ക്കും വിവാഹമോചനം ആവശ്യപ്പെടുന്ന കുടുംബം നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ ഒരു കായിക താരത്തിന്റെ പേരില്‍ വിവാഹമോചനം നേടുന്നത് വളരെ അപൂര്‍വമായിരിക്കും. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്നത്. 14 വര്‍ഷം കൂടെയുണ്ടായിരുന്ന ഭാര്യയെ യുവാവ് അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസ്സിയെ ഇഷ്ടപ്പെടാത്തതിന് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്.
Also Read : പിന്നിലൂടെ വന്ന് മെസ്സിയെ കെട്ടിപ്പിടിച്ച് പോഗ്ബ; ആരാധകർക്കിടയിൽ ചർച്ചയായി ഒരു ചിത്രം
ലോകകപ്പില്‍ നെജീരിയക്കെതിരെ അര്‍ജന്റീന വിജയിച്ചപ്പോള്‍ താന്‍ അത് ആഘോഷിക്കുകയായിരുന്നെന്നും എന്നാല്‍ ആ സമയം തന്റെ ഭാര്യ തന്നോട് വഴക്കിടുകയായിരുന്നെന്നും ഭാര്യയ്ക്ക് പെനാല്‍റ്റി കിക്ക് എന്താണെന്ന് കൂടി അറിയില്ലെന്നുമാണ് ഭര്‍ത്താവിന്റെ വാദം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗീസ് ദേശീയ ടീമിനേക്കാളും മികച്ച പ്രകടനം കാഴ്ച്ചവച്ചത് അര്‍ജന്റീനയാണെന്നും ബര്‍ത്താവ് പറഞ്ഞിരുന്നു.
എന്നാല്‍ ഇതൊന്നും ഭാര്യ അംഗീകിച്ചില്ലെന്നും അവള്‍ക്ക് മെസ്സിയെ ഇഷ്ടമല്ലെന്നും ആരോപിച്ചാണ് ഭര്‍ത്താവ് വിവാഹമോടനം ആവശ്യപ്പെട്ടിരിക്കുന്നത്. അര്‍ജന്റീന കളിയില്‍ വിജയിച്ച ദിവസം ഇരുവരും തമ്മില്‍ നല്ല ബഹളമായിരന്നെന്നും അടുത്ത ദിവസം ഭര്‍ത്താവ് വസ്ത്രങ്ങളെല്ലാം ബാഗിലാക്കുകയും പിന്നീട് വിവാഹമോചനത്തിനം ആവശ്യപ്പെട്ട് ഉല്ലാസ് മലനിരകളിലെ ചെലൈബ്ന്‍സ്‌ക് കോടതിയിലേയ്ക്ക് നേരിട്ട് പോവുകയുമായിരുന്നെന്നും ഭാര്യ പറഞ്ഞു.
Post Your Comments