![Girl who fell into Periyar river from a moving train rescued.](/wp-content/uploads/2018/07/PERIYAR.png)
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പെരിയാറിലേക്ക് വീണ യുവതിയെ രക്ഷപെടുത്തി. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് യുവതിയെ രക്ഷപെടുത്തിയത്. ഇന്ന് രാവിലെ ഒന്‍പതരയോടെ ആലുവായില്‍ പെരിയാറിന് കുറുകെയുള്ള പാലത്തില്‍ എത്തിയപ്പോഴാണ് യുവതി താഴേക്ക് വീണത്.
ALSO READ:മകളെ കണ്ട് വരുന്ന വഴി അച്ഛന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
യുവതി പുഴയിലൂടെ നീന്തുന്നത് കണ്ട നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും വഞ്ചിയില്‍ എത്തി കരയിലേക്ക് എത്തിക്കുകയായിരുന്നു. പെണ്‍കുട്ടി മനപ്പൂര്‍വം ചാടിയതാണോ അബദ്ധത്തില്‍ വീണതാണോ എന്ന് വ്യക്തമല്ല. ബിലാസ്പൂര്‍ സ്വദേശിനിയാണിവര്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments