KannurNattuvarthaLatest NewsKeralaNews

പുഴയില്‍ കാൽ കഴുകുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു

ചുണ്ടങ്ങാപ്പൊയിൽ സ്വദേശി മുഹമ്മദ് താഹ (13) ആണ് മരിച്ചത്

കണ്ണൂർ: കണ്ണൂർ മൊകേരി ചാടാലപ്പുഴയിൽ പുഴയില്‍ കാൽ കഴുകുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചുണ്ടങ്ങാപ്പൊയിൽ സ്വദേശി മുഹമ്മദ് താഹ (13) ആണ് മരിച്ചത്.

Read Also : ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻ

വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ചുണ്ടങ്ങപൊയിൽ ഹയർസെക്കന്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് താഹ. പുഴയുടെ തൊട്ടടുത്ത് കൂട്ടുകാരനൊപ്പം കളിക്കാനെത്തിയതായിരുന്നു താഹ. കാൽ കഴുകുന്നതിനിടെ മുങ്ങിപോവുകയായിരുന്നു. ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഇതാരാ എന്ന് മകൻ ചോദിച്ചപ്പോഴാണ് കുടുംബത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചത്: നടൻ പറയുന്നു

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button