കാട്ടാക്കട: പേപ്പാറ ഡാമിൽ ചൂണ്ടയിടുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടൂർ വാലിപ്പാറ വീട്ടിൽ ഈച്ചൻ കാണിയുടെ മകൻ പ്രവീൺ(26) ആണ് മുങ്ങി മരിച്ചത്.
Read Also : 4ജി കണക്ടിവിറ്റി ലഭ്യമാക്കാൻ ബിഎസ്എൻഎൽ, ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യത
കോറി തേക്കല്ലിൽ ഭാഗത്താണ് സംഭവം. സുഹൃത്തുക്കളുമായി ചൂണ്ടയിടുന്നതിനിടെ പ്രവീൺ നീന്താനിറങ്ങിയതായിരുന്നു. വനം അധികൃതരും പൊലീസും ഫയർ ഫോഴ്സുമെത്തിയാണ് ഇന്നലെ രാവിലെ 11-നോടെയാണ് മൃതദേഹം കണ്ടത്തിയത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments