Kerala

ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

കോട്ടയം: പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിമർശനവുമായി രമേശ് ചെന്നിത്തല. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണന്‍ചിറ പാണ്ടന്‍ചിറയില്‍ വാടകക്കു താമസിക്കുന്ന സുനില്‍കുമാര്‍ (36), ഭാര്യ രേഷ്​മ (34) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വര്‍ണം മോഷണം പോയതുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി പൊലീസ്​ ഇവരെ ചോദ്യം ചെയ്​തിരുന്നു. തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന.

Read Also: ദമ്പതികളുടെ മരണം: എസ്.ഐയെ സ്ഥലം മാറ്റി : പോലീസിനെതിരെ വ്യാപക പ്രതിഷേധം

സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍ സിപിഎം കൗണ്‍സിലര്‍ സജി കുമാറിന്റെ ആഭരണ നിര്‍മാണ ശാലയിലായിരുന്ന ജോലി ചെയ്തിരുന്നത്, ഇവിടെനിന്നു സ്വര്‍ണം മോഷണം പോയി എന്ന പരാതിയില്‍ തിങ്കളാഴ്ചയാണ് സുനിലിനെയും ഭാര്യയെയും പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്‌തത്‌. 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാത്രി ഒന്‍പതോടെയാണു ഇവരെ വിട്ടയച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button