സ്വര്‍ണമോഷണത്തില്‍ പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ വൻപ്രതിഷേധം. ചങ്ങനാശേരി പുഴവാത് സുനില്‍കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. തന്‍റെ സ്ഥാപനത്തില്‍ നിന്ന് 75 പവന്‍ സ്വര്‍ണം മോഷണം പോയെന്ന സിപിഎം നഗരസഭാംഗം സജി കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് ഇവരെ ചോദ്യംചെയ്ത് വിട്ടയച്ചത്.
ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തിൽ ചങ്ങനാശേരി എസ്.ഐയെ സ്ഥലം മാറ്റി. എസ്.ഐ സമീര്‍ഖാനെയാണ് സ്ഥലംമാറ്റിയത്. ദമ്പതികളുടെ മരണത്തിൽ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ നാളെ യുഡിഎഫും ബിജെപിയും ഹര്‍ത്താല്‍ ആചരിക്കും. തന്‍റെ സ്ഥാപനത്തില്‍നിന്ന് 75 പവന്‍ സ്വര്‍ണം മോഷണം പോയെന്ന സിപിഎം നഗരസഭാംഗം സജി കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്.
പൊലീസ് മർദനത്തിലെ മനോവിഷമം മൂലമാണു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ ആരോപിച്ചു. കാണാതായ ഓരോ ആഭരണത്തിന്റെയും എണ്ണം പറഞ്ഞായിരുന്നു മർദനമെന്നും ബന്ധു പറയുന്നു. എന്നാൽ പിന്നീട് ദമ്പതികൾ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. സ്വർണപ്പണിക്കാരനായ സുനിൽ സിപിഎം കൗൺസിലർ സജി കുമാറിന്റെ ആഭരണ നിർമാണ ശാലയിലാണു ജോലി ചെയ്തിരുന്നത്.
പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴികളാണ് ഇപ്പോൾ പുറത്തുവരുന്നത്. നടന്നത് കസ്റ്റഡി മരണമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
Post Your Comments