
കൊച്ചി: മഹാരാജാസ് കലാലയത്തിന്റെ ഇടനാഴിയിലൂടെ മുദ്രാവാക്യങ്ങൾ മുഴക്കി നടക്കാൻ ഇനി ആ സഖാവ് ഇല്ല. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. അഭിമന്യുവിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് വിദ്യാർത്ഥികളും അധ്യാപകരും ഇന്നും മുക്തി നേടിയിട്ടില്ല. കൂട്ടുകാരന്റെ വിയോഗം അംഗീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല പലർക്കും.
ALSO READ: അഭിമന്യുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന്: വിവരങ്ങള്‍ ഞെട്ടിക്കുന്നത്
വേദന കടിച്ചമര്‍ത്തിയാണ് അഭിമന്യുവില്ലാത്ത കലാലയം ഇന്ന് തുറക്കുന്നത്. എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. അഭിമന്യുവിനൊടൊപ്പം എസ്ഡിപിഐയുടെ ആക്രമണത്തിനിരയായ അര്‍ജുന്‍ അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ആശാവഹമാണ്. അതേസമയം കേസില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.
Post Your Comments