India

നേപ്പാളില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന് അൽഫോൻസ് കണ്ണന്താനം

തിരുവനന്തപുരം: കൈലാസ്-മാനസ സരോവര്‍ യാത്രയ്ക്കിടെ നേപ്പാളിൽ കുടുങ്ങിയിരിക്കുന്ന മലയാളികൾ അടക്കമുള്ളവർ സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലമാണ് യാത്ര മുടങ്ങിയതെന്നും യാത്ര പുനരാരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. സിമിക്കോട്ട്, ഹില്‍സ, ടിബറ്റ് എന്നിവിടങ്ങളിലായാണ് 1575 പേര്‍ കുടുങ്ങിയത്.

Read Also: കൈലാസ് തീർത്ഥാടകർക്കായുള്ള രക്ഷാപ്രവർത്തനം വൈകുന്നു

കനത്ത മഴയും, പ്രതികൂലമായ കാലാവസ്ഥയും മൂലം പലയിടത്തും മണ്ണിടിച്ചിലുണ്ടായതുമാണ് യാത്ര ദുഷ്‌കരമാക്കിയത്. തീർത്ഥാടകരുടെ വിവരങ്ങൾ അറിയാൻ താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മലയാളം + 977- 9808500644(രഞ്ജിത്ത്), തമിഴ് +977- 98085006(ആര്‍ മുരുഗന്‍), തെലുങ്ക് + 977- 9808082292(നരേഷ്), കന്നഡ + 977-9818832398. ബന്ധപ്പെടേണ്ട മറ്റ് നമ്പര്‍ തരുണ്‍ രാജ +977-9851107021, താഷി കാമ്പ +977-98511550077, പ്രണവ് ഗണേഷ് ഫെസ്റ്റ് സെക്രട്ടറി + 977 9851107006.

shortlink

Related Articles

Post Your Comments


Back to top button