ന്യൂഡല്‍ഹി: കൈലാസ് മാനസരോവര്‍ യാത്രയ്ക്കിടെ മലയാളി യുവതി മരിച്ചു. വണ്ടൂര്‍ കിടങ്ങാഴി മന കെ.എം. സേതുമാധവന് നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. മടക്കയാത്രയിൽവെച്ച് ശ്വാസം തടസം ഉണ്ടായതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മരണകാരണം.
ചൈന അതിര്‍ത്തിയില്‍ എത്തിയപ്പോഴായിരുന്നു യുവതിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കാലവസ്ഥ പ്രതികൂലമായതിനാല്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണുള്ളത്.
Read also:മുംബൈയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്നു വീണു
കൈലാസ് മാനസരോവര്‍ യാത്രക്കിടെ ചൈനയിലും നേപ്പാളിലുമായി കുടുങ്ങിയ മലയാളികളടക്കമുള്ള തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചിരുന്നു.
Post Your Comments