ന്യൂഡൽഹി : കൈലാസ് തീർത്ഥാടകർക്കായുള്ള രക്ഷാപ്രവർത്തനം വൈകുന്നു. കൈലാസിൽ കുടുങ്ങിക്കിടക്കുന്നതിൽ 40 പേർ മലയാളികളാണ്. മൂന്നിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് 1575 പേരാണ്. മോശം കാലാവസ്ഥ മറ്റു വഴികൾ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. എന്നാൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. നേപ്പാൾ സൈനിക ഹെലികോപ്ടറിന്റെ സേവനം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
Read also:കൈലാസ് യാത്രക്കിടെ മലയാളി യാത്രിക മരിച്ചു
ഭക്ഷണത്തിന് ഇതുവരെ ബുദ്ധിമുട്ടുണ്ടായില്ലെങ്കിലും വയോധികര്‍ ഉള്‍പ്പെടെ ഉള്ളതിനാല്‍ മരുന്നുക്ഷാമത്തിനു സാധ്യതയുണ്ട്. ലഗേജുകള്‍ നേരത്തേ നേപ്പാള്‍ഗഞ്ചിലേക്കു വിട്ടതിനാല്‍ ദിവസങ്ങളായി പലര്‍ക്കും വസ്ത്രംപോലും മാറാന്‍ കഴിഞ്ഞിട്ടില്ല. നേപ്പാളിലെ ടൂര്‍ ഓപ്പറേറ്റര്‍ വഴി രക്ഷാപ്രവര്‍ത്തനത്തിനു ശ്രമം നടത്തിയെങ്കിലും 25 പേരെ വീതം നേപ്പാള്‍ഗഞ്ചിലെത്തിക്കാന്‍ ആളൊന്നിനു 11,000 രൂപ ആവശ്യപ്പെട്ടതായാണു വിവരം.
Post Your Comments