ഇന്ന് വിപണികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒന്നാണ് മുളയില്‍ തീര്‍ത്ത ആഭരണങ്ങള്‍.
നേര്‍ത്തമുള സംസ്‌ക്കരിച്ച് ചെറുതായി മുറിച്ചാണ് ബാംബു മുത്തുകള്‍ നിര്‍മ്മിക്കുന്നത്.
മുളന്തണ്ട് ചെറുതാക്കി ബാംബൂ ബീഡ്സ് പല നിറത്തില്‍ പിടിപ്പിച്ചാണ് സ്റ്റഡ്ആയും ഇയര്‍ ഹാങിങ്ങായും ബാംബു കമ്മലുകള്‍ വിപണിയില്‍ എത്തുന്നത്.
ഈറ്റ ചെറുതായി മുറിച്ച് സാന്‍ഡ് പേപ്പര്‍ കൊണ്ട് ഉരച്ചാണ് വളകള്‍ ഉണ്ടാക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള വളകളുണ്ട്.
15 രൂപമുതലാണ് വളകളുടെ വില. വീതി കൂടിയും കുറഞ്ഞുമുള്ള വളകളും വിവിധ നിറങ്ങളില്‍ ഗോള്‍ഡന്‍ കളറുകൊണ്ട് ഇനാമല്‍ ചെയ്തവയും ഇക്കൂട്ടത്തിലുണ്ട്.
ഒരുവിരലില്‍ മാത്രം അണിയാവുന്നതും മൂന്നുവിരലുകളില്‍ കൂട്ടി അണിയാവുന്നതുമായമുള മോതിരങ്ങളുണ്ട്.
ക്രിസ്റ്റല്‍ കൊണ്ടു മനോഹരമാക്കിയ സ്പ്രിങ് ടൈപ്പ് മോതിരങ്ങള്‍ കൈകള്‍ക്ക് സൂപ്പര്‍ലുക്ക് തരും.
മുത്തുകള്‍ക്കൊപ്പം ചിപ്പിയും ഗ്ലാസും സ്വീക്വന്‍സുമൊക്കെ പിടിപ്പിച്ചാണ് മാലകള്‍ കോര്‍ത്തെടുക്കുന്നത്.
ബഹുവര്‍ണങ്ങളിലുള്ള മാലകള്‍ ലഭ്യമാണ്. ഇവയ്ക്കൊപ്പം സെറ്റ് കമ്മലുകളുമുണ്ട്.
ഏതുതരം വേഷത്തിനൊപ്പവും ന്യൂ ലുക്ക് നല്‍കാന്‍ ബാംബു ഓര്‍ണമെന്റ്‌സിനു കഴിയും.
മുളയില്‍ തീര്‍ത്ത മാല, വള, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ്, ബാഗ്, പഴ്സ്, മൊബൈല്‍ പൗച്ച്, ചെരിപ്പ്…ബാംബു ഓര്‍ണമെന്റ്‌സ് ഇന്ന് ട്രെന്‍ഡിയായി മാറുകയാണ്.
മുളയില്‍ തീര്‍ത്ത മോതിരങ്ങളാണ് മറ്റൊരു ട്രെന്‍ഡി ഐറ്റം.
Post Your Comments