തിരുവനന്തപുരം: സോഷ്യൽ മീഡിയ നിറയെ ട്രെൻഡിനൊപ്പം ഹാഷ്ടാഗ് കൊണ്ട് നിറയുകയാണ്. സ്വന്തം ഫോട്ടോസ് വൈറൽ ഫോട്ടോ ആപ്പുകൾ ഉപയോഗിച്ച് സുന്ദരവും മനോഹരവും വ്യത്യസ്തവുമാക്കി മാറ്റുകയാണ് മിക്കവരും. തമാശയ്ക്കും കൗതുകത്തിനും ചെയ്യുന്ന ഈ കാര്യം നിങ്ങൾക്ക് ഭാവിയിൽ വിനയാകുമെന്ന് ആർക്കെങ്കിലും അറിയാമോ?. സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് നിങ്ങൾ സ്വയം കടന്നുചെല്ലുന്നത്. ഇത്തരം ആപ്പുകൾ ഇതാദ്യമല്ല.
പല രീതിയിലും പല ഭാവത്തിലും ഇതിന് മുന്‍പ് ഇത്തരം ആപ്പുകള്‍ ട്രെന്‍ഡുകളായിരുന്നു. ഡാറ്റ ലീക്ക് ചെയ്യുന്ന ആപ്പുകളാണ് ഇവയെന്ന് മുൻപ് മുന്നറിയിപ്പുകൾ വന്നതാണ്. ഫോട്ടോലാബ് തരംഗമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ. വെർച്വൽ ലോകത്തെ രാജാവും റാണിയും ആകാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? ലൈൻറോക്ക് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നൂറ് മില്യണിലധികം ഡൗൺലോഡുള്ള ഈ ആപ്പിന്റെ സൃഷ്ടാക്കൾ. എഐ ഫോട്ടോ എഡിറ്റിങ്ങ് മേഡ് ഈസി എന്നതാണ് ആപ്പിന്റെ ആപ്ത വാക്യം. പുത്തൻ എ ഐ ആപ്പ് വൈറലായതിന്റെ പിന്നാലെയാണ് ഈ ആപ്പും ഫോട്ടോകളും ഇപ്പോൾ വൈറലായിരിക്കുന്നത്.
ഇത്തരം ഫോട്ടോ ആപ്പുകൾ എല്ലാം ഉയർത്തുന്നത് വൻ ഡാറ്റ വെല്ലുവിളികളാണ്. എഐ ടൂളുകളെ മെച്ചപ്പെടുത്താൻ ആവശ്യമായ ഡാറ്റയാണ് ഈ ആപ്പുകൾക്കെല്ലാം നമ്മൾ സൗജന്യമായി എഴുതികൊടുക്കുന്നത്. എത്ര പേർ ആപ്പ് ഉപയോഗിക്കുന്നോ അത്രയും മുഖങ്ങളെ എഐക്ക് പഠിക്കാൻ കിട്ടും. അങ്ങനെ സാങ്കേതിക വിദ്യ മെച്ചപ്പെടും. ഇപ്പോഴത്തേതിനേക്കാൾ മികച്ച എഡിറ്റുകൾ അങ്ങനെ ഭാവിയിൽ സാധ്യമാകും. അങ്ങനെ വരുമ്പോള്‍ റിയലും വെർച്വലും കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത കാലം വരുമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments