KeralaLatest News

മറ്റ് വൈദികര്‍ക്ക് യുവതിയെ എത്തിച്ചു കൊടുത്തു: കുമ്പസാര പീഡനത്തിലെ യഥാര്‍ഥ വില്ലന്‍ ഫാ. ഏബ്രഹാം വര്‍ഗീസ്‌

തിരുവല്ല: ഓര്‍ത്തഡോക്സ് സഭയെ പിടിച്ചു കുലുക്കിയ വൈദികരുടെ ലൈംഗിക പീഡന വിവാദത്തിലെ യഥാര്‍ഥ വില്ലന്‍ ഫാ. ഏബ്രഹാം വര്‍ഗീസെന്ന സോണിയാണെന്ന് വിശ്വാസികള്‍. ഏതൊക്കെ ഇടവകകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ടോ, അവിടെയെല്ലാം ഇദ്ദേഹം ഇത്തരത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. മറ്റ് വൈദികര്‍ക്ക് കൂടി യുവതിയെ എത്തിച്ചു കൊടുത്തതും സോണി തന്നെയാണെന്നാണ് ഇവരുടെ അഭിപ്രായം.

ഫാ ഏബ്രഹാം വര്‍ഗീസ് തിരുവല്ല എംജിഎം സ്‌കൂളിലെ വാര്‍ഡനായിരുന്നു. ഇദ്ദേഹം ഏത് ഇടവകയില്‍ സേവനം അനുഷ്ടിച്ചാലും അവിടെ ലൈംഗിക വിവാദത്തില്‍പ്പെടുന്നത് പതിവായിരുന്നുവെന്ന് വിശ്വാസികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സഭയുടെ മേലധ്യക്ഷന്മാര്‍ക്ക് മുന്നില്‍ പരാതിയായി മുന്‍പ് പലപ്പോഴും എത്തിയിട്ടുണ്ട്. അന്നൊക്കെ ഇത് ഒതുക്കി തീര്‍ക്കുകയാണ് ചെയ്തത്. അതേസമയം, ലൈംഗിക പീഡന വിവാദത്തില്‍ പത്തോളം വൈദികര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

ഫാ ഏബ്രഹാം വര്‍ഗീസ് (സോണി), ഫാ ജെയ്സ് കെ ജോര്‍ജ്, ഫാ ജോണ്‍സണ്‍ വി മാത്യു, ഫാ ജിജോ ജെ ഏബ്രഹാം, ഫാ ജോബ് മാത്യു എന്നിവരെയാണ് പീഡനത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് സഭ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പുരോഹിതന്മാരെ ളോഹ ഊരി വാങ്ങി സഭയില്‍ നിന്ന് പുറത്താക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്ത പക്ഷം ഇവരെ ഇതരസംസ്ഥാനത്തെ ഏതെങ്കിലും പള്ളികളിലേക്ക് സ്ഥലം മാറ്റുക മാത്രമേ ചെയ്യുകയുള്ളൂ.

അതേസമയം, പീഡന വിവാദത്തില്‍ ഉള്‍പ്പെട്ടത് അഞ്ചു പേര്‍ മാത്രമല്ലെന്നും പത്തിലധികം വൈദികരുണ്ടെന്നും എതിര്‍ വിഭാഗം ആരോപിക്കുന്നു. ഇവരെയെല്ലാം കണ്ടെത്തി ളോഹ ഊരി വാങ്ങി സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമാണ് എതിര്‍ പക്ഷത്തിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button