Latest News

നേരത്തെ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച്‌ രംഗത്തെത്തിയ കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചി: മഹാരാജാസില്‍ എസ്‌എഫ്‌ഐ നേതാവിനെ പോപ്പുലര്‍ ഫ്രെണ്ടുകാര്‍ വെട്ടികൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന്‍ കോടിയേരിയെ പരിഹസിച്ച്‌ സോഷ്യൽ മീഡിയ. തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് നേരത്തെ രംഗത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെയാണ് സോഷ്യൽ മീഡിയയിൽ പരിഹസിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നപ്പോള്‍ അതിനെ എതിര്‍ത്തും പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ചും കോടിയേരി രംഗത്തെത്തിയിരുന്നു. ആശയത്തെ നിരോധനം കൊണ്ടല്ല നേരിടേണ്ടത് എന്നായിരുന്നു നിരോധനപട്ടികയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഉള്‍പ്പെടുത്താനുള്ള കേന്ദ്രനീക്കത്തെ എതിര്‍ത്തു കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.

കഴിഞ്ഞ ഓക്ടോബറില്‍ കോഴിക്കോട് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനത്തോടുള്ള പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴും ഇതേ നിലപാട് തന്നയാണല്ലോ പാര്‍ട്ടിക്ക് എന്നാണ് കോടിയേരിയെ പരിഹസിച്ചു കൊണ്ടുള്ള ചോദ്യം.പാല് കൊടുത്ത കൈകളില്‍ ഇവര്‍ കൊത്തി എന്നിങ്ങനെയാണ് കൊലപാതകത്തില്‍ ചിലരുടെ സോഷ്യല്‍ മീഡിയ പ്രതികരണം.

ആര്‍എസ്‌എസ് വിരുദ്ധപോസ്റ്ററുകളൊട്ടിക്കാന്‍ കാമ്പസ് ഫ്രണ്ടിനെ സഹായിക്കുന്ന എസ്‌എഫ്‌ഐയോട് ഇത് വേണമായിരുന്നോ എന്നാണ് ചിലരുടെ പരിഹാസം.ഇപ്പോൾ മഹാരാജാസിൽ അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടിനെപ്പറ്റി എന്താണ് അഭിപ്രായം എന്നും ചിലർ ചോദിക്കുന്നുണ്ട്. തീവ്രവാദസംഘടനാ ബന്ധമുള്ളവരാണ് എസ്‌എഫ്‌ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ജില്ല സെക്രട്ടറിയും മന്ത്രി തോമസ് ഐസകും എം സ്വരാജും ആരോപിച്ചിരുന്നു. ട്രോളുകള്‍ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button